Dr. KK Zakariyya Swalahi

ഡോ. കെ.കെ. സകരിയ്യ സ്വലാഹി
رَحِمَةُ اللّهِ عَلَيْهِ
www.zakariyyaswalahi.com

അറിവും വിനയവും സത്യസന്ധതതയും ഒരു പോലെ ഒത്തുചേർന്ന ഒരു വലിയ വ്യക്തിത്വം : FALAAHUDHEEN ABDUSSALAM

إنا لله وانا اليه راجعون….

ഡോക്ടർ കെ കെ സകരിയ്യാ സ്വലാഹി رحمه الله മരണപ്പെട്ടു..

വർഷങ്ങൾക്ക് മുമ്പ് ജാബിർ കായക്കൊടി മരണപ്പെട്ടപ്പോൾ അവിടം പോകുവാൻ അവസരം ലഭിച്ചു.. സംഘടന വ്യത്യാസമില്ലാതെ വലിയവരും ചെറിയവരുമായ നേതാക്കന്മാരും പ്രബോധകരും അടങ്ങുന്ന വലിയ ഒരു ജനസമൂഹം അവിടെയുണ്ടായിരുന്നു.. ഒരാള് ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റ് ചൊല്ലുകയും ചെയ്യുന്ന രീതിയിൽ തസ്ബീത്ത് ചൊല്ലുന്ന വേളയിൽ ദൂരെ നിന്ന് ഒരു മനുഷ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു…അങ്ങനെയല്ല അത് ചൊല്ലേണ്ടത്.. ഓരോരുത്തരും ചൊല്ലുക.. ഒരു താളത്തിൽ വലിയ ശബ്ദത്തിൽ ചൊല്ലിയിരുന്ന ആ തസ്ബീത് പെട്ടെന്ന് നിലച്ചു… എല്ലാവരും അദ്ദേഹത്തെ അനുസരിച്ചു… സകരിയ്യ സ്വലാഹി ആയിരുന്നു അത്.. എല്ലായ്പ്പോഴും ഹഖ് വിളിച്ചു പറഞ്ഞ വലിയ ഒരു മനുഷ്യൻ.. നൂറുകണക്കിന് ഉദാഹരണങ്ങൾ..

കുതന്ത്രങ്ങൾ ഇല്ലാതെ നിഷ്കളങ്കമായി ഹഖ് സംസാരിച്ചിരുന്നു..

അറിവ് നേടുന്നതിന് അനുസരിച്ചു വിനയം വർദ്ധിക്കും എന്നതിന്റെ ഉദാഹരണം ആയിരുന്നു സ്വലാഹി..

അറിവും വിനയവും സത്യസന്ധതതയും ഒരു പോലെ ഒത്തുചേർന്ന ഒരു വലിയ വ്യക്തിത്വം..

തൗഹീദ് പ്രചരിപ്പിക്കുവാൻ ഒരുപാട് പരിശ്രമിച്ച പ്രബോധകൻ…

നമുക്കിടയിൽ അവഗണിക്കപ്പെട്ടിരുന്ന ഒരു പാട് സുന്നത്തുകൾ കേരളത്തിൽ വ്യപകമായത് അദ്ദേഹത്തിന്റെ നാവിലൂടെയും പേനയിലൂടെയുമാണ്..

ആധുനിക വൽകരണതിന്റെ പേര് പറഞ്ഞു സ്ത്രീകൾ അടക്കമുള്ളവരുടെ വേഷ വിധാനങ്ങൾ ഇസ്ലാമിക വിരുദ്ധമായ രൂപത്തിൽ എത്തിയപ്പോൾ ആരെയും കൂസാതെ പ്രമാണങ്ങൾ കൊണ്ട് ശക്തമായി സംസാരിച്ചു വലിയ സാംസ്കാരിക മാറ്റം വരുത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക്‌ വളരെ വലുതാണ്..

ഒരു അപമാനത്തെയും ഭയക്കാതെ ഹഖ് മനസ്സിലായാൽ റബ്ബിനെ പേടിച്ച് കൊണ്ട് പരസ്യമായി തിരുത്തുന്ന വലിയ മനുഷ്യൻ..

അറബിക് കോളജിലെ പഠനവും കുറച്ച് പുസ്തകങ്ങൾ വായിച്ചുള്ള അറിവും വെച്ച് പ്രസങ്കിച്ചിരുന്ന പ്രവണത മാറ്റി ഇല്മു എന്നത് വലിയ ഒരു ലോകമാണ് എന്നും ഉലമാക്കളിലേക്ക്‌ നാം മടങ്ങണം എന്നും അഹ്വാനം ചെയ്യുകയും അത് ജീവിതത്തിൽ കാണിക്കുകയും ചെയ്തിരുന്നു അദ്ദേഹം. പഠനത്തിൽ എന്നും വ്യാപൃതനായിരുന്നു. അതിൽ ക്ഷമയും വിനയവും കാണിച്ചിരുന്നു..

തങ്ങൾ എത്രമാത്രം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്ന് ഒരുപാട് ആളുകൾ തിരിച്ചറിഞ്ഞത് ഒരുപക്ഷേ അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആയിരിക്കാം.. ഒരുപാട് കണ്ണുകൾ ആരുമറിയാതെ നിറയുന്നത് അതുകൊണ്ടാവാം.. ഒരു സംവിധാനത്തിന്റെയും അഹ്വാനമില്ലാതെ ഒരുപാട് പേര് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു…

ഇസ്തിഖാമ എന്ന വിഷയത്തിൽ ദർസ് എടുത്ത ശേഷം മടങ്ങുമ്പോൾ ആയിരുന്നു മരണം.. അവസാനം വരെ ദീനി പ്രബോധനത്തിൽ മുഴുകാൻ അള്ളാഹു അദ്ദേഹത്തിന് അവസരം നൽകി..റബ്ബേ നീ സ്വീകരിക്കേണമേ…

അള്ളാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ..

اللهم اغفر لشيخ زكريا وارفع درجته في المهديين، واخلفه في عقبه في الغابرين، واغفر لنا وله يا رب العالمين، وافسح له في قبره، ونور له فيه.

ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം

Total Website Visits: 133908