Dr. KK Zakariyya Swalahi

ഡോ. കെ.കെ. സകരിയ്യ സ്വലാഹി
رَحِمَةُ اللّهِ عَلَيْهِ
www.zakariyyaswalahi.com
Latest Posts


മഹത്തരം ഈ വസിയ്യത്ത്.!

“ദീനീ പ്രവർത്തനത്തിൽ നീ ഒറ്റപ്പെടുമ്പോൾ,… കൂടെ നൻമ ചെയ്യാൻ ആളുകളെ കിട്ടാതെ വരുമ്പോൾ,… ആളുകൾ മടി കാണിച്ച് ഒരോ കാരണം പറഞ്ഞ് പിൻമാറുമ്പോൾ നീ പിൻമാറരുത്, നിനക്ക് മടുപ്പ് വരരുത്…

കാരണം നിനക്ക് കിട്ടിയ അവസരങ്ങളാണിത്…

മറ്റുള്ളവർ ചെയ്യേണ്ടത് പോലും നിനക്ക് ചെയ്യാനുള്ള അവസരമാണ് അല്ലാഹു തന്നിരിക്കുന്നത് എന്നതിൽ നീ സന്തോഷിക്കുക..

അവർക്ക് കിട്ടേണ്ട പുണ്യങ്ങളാണ് നിനക്ക് മുമ്പിൽ വന്നിരിക്കുന്നത്…

അത് വാരിയെടുക്കാനുള്ള അവസരം നീ പാഴാക്കരുത്….

എനിക്ക് അല്ലാഹുവിൽ നിന്ന് കൂടുതൽ അവസരം കിട്ടിയിരിക്കുന്നു എന്നതിനാൽ ഉൽസാഹിച്ച് പ്രവർത്തിക്കുകയാണ് ഞാൻ വേണ്ടത് എന്നാണ് നീ ചിന്തിക്കേണ്ടത്.. “

ഇത് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് Dr സകരിയ്യ സ്വലാഹി (رحمه الله) മരിക്കുന്നതിന്റെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു സഹോദരന് കൊടുത്ത ഉപദേശത്തിന്റെ ചുരുക്കമാണ്..

എത്ര നല്ല ഉപദേശം… ?!

സൽകർമ്മ പാതയിൽ മുന്നേറാൻ ആവേശം നൽകുന്ന വാക്കുകൾ..!

അവനില്ല,..ഇവനില്ല…, അവരെയൊന്നും വിളിച്ചിട്ട് ആരും വന്നില്ല,,,.
ദർസിനും വരില്ല,.. ദഅവത്ത് നടത്താനും കിട്ടുന്നില്ല… ഒരു ദീനീ സ്ഥാപനം തുടങ്ങിയിട്ടും കാര്യമായി ആരും പ്രവർത്തിക്കാനില്ല.. എല്ലാത്തിനും ഞാൻ തന്നെ… അല്ലെങ്കിലും ഞാനും ഒന്ന് രണ്ട് പേരും മാത്രം…!

ഇങ്ങനെ വല്ല അനുഭവം നിനക്കുണ്ടങ്കിൽ നിനക്ക് കരുത്ത് നൽകുന്ന ഉപദേശമാണ് സ്വലാഹി നൽകിയിരിക്കുന്നത്…

വ്യക്തിപരമായി നൻമകൾ വർധിപ്പിക്കുമ്പോൾ തന്നെ സമൂഹത്തിന് കൂടി ഗുണമുണ്ടാകുന്ന, അത് മുഖേന പരലോകത്ത് മുതൽക്കൂട്ടാവുന്ന പ്രവർത്തനങ്ങൾക്കും നാം അവസരങ്ങൾ കണ്ടത്തണം…

അത്തരം അവസരങ്ങൾ കിട്ടിയാൽ സന്തോഷത്തോടെ നമ്മളെ കൊണ്ട് സാധിക്കുന്നത് ചെയ്യുക..

ഇമാം അഹ് മദ് (റ) തന്റെ മകന് കൊടുക്കുന്ന ഉപദേശം ഇപ്രകാരമാണ്..
مَا قَدِرْتَ عَلَيْهِ مِنَ الخَيْرِ فَاعْمَلْهُ، فَرُبَّمَا لَا تُدْرِكُهُ فِي الغَدِ، وَلَا تُرْجِئْ عَمَلَ اليَوْمِ إلَى غَدٍ، لَعَلَّ غَدًا يَأْتِي وَأَنْتَ فَقِيدٌ

“നൻമയിൽ നിന്ന് നിനക്ക് സാധിക്കുന്നത് നീ ചെയ്യുക, ചിലപ്പോൾ നാളെ അത് നിനക്ക് ലഭിച്ച് കൊള്ളണമെന്നില്ല( ചെയ്യാൻ പറ്റികൊള്ളണമെന്നില്ല)

ഇന്നത്തെ പ്രവർത്തനം നീ നാളെത്തേക്ക് മാറ്റിവെക്കരുത്..
(കാരണം)നാളെ എന്നുള്ളത് വന്നേക്കാം (ഉണ്ടായേക്കാം) (പക്ഷെ) നീ (ആണങ്കിൽ) ഇല്ലാതെയായിട്ടുണ്ടാകാം (മരിച്ചു പോയേക്കാം)..

സ്വർഗമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ നാം അറിയണം അവിടേക്ക് പ്രവേശിക്കുന്നവർ കുറവാണ്… !

നരക മോചനമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ അവിടെ നിന്ന് മോചനം ലഭിക്കുന്നവരും കുറവ് തന്നെ…!

സ്വർഗം നേടുന്ന, നരകത്തിൽ നിന്ന് രക്ഷപ്പെടുന്ന ന്യൂനപക്ഷത്തിന്റെ കൂടെയാവാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിൻമ ചെയ്ത് ജീവിക്കുന്ന ഭൂരിപക്ഷത്തെ വെടിഞ്ഞേ മതിയാകൂ…
نسأل الله التوفيق

സ്വലാഹിക്കും നമ്മൾക്കും അല്ലാഹു സ്വർഗം നൽകട്ടേ..
(آمين )
കേരള മണ്ണിൽ അദ്ദേഹത്തെപോലുള്ളവർ മുന്നിൽനയിച്ച, ജീവിച്ച് കാണിച്ച് തന്ന യഥാർത്ഥ സലഫിയ്യത്തിന്റെ വഴിയിൽ ഒന്നിച്ച് മുന്നേറാൻ റബ്ബ് തൗഫീഖ് നൽകട്ടേ..
(آمين يا رب العالمين)

-അബൂ അബ്ദില്ല ഹാഷിം


Total Website Visits: 144454